Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Large Bench

ശബരിമല യുവതീപ്രവേശനം; വി​​​ശാ​​​ല ബെ​​​ഞ്ച് രൂ​​​പവത്​​​ക​​​രി​​​ക്കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ്

ന്യൂ​​​ഡ​​​ൽ​​​ഹി: ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​നം ഉ​​​ൾ​​​പ്പെ​​​ടെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​വും സ്ത്രീ​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന വി​​​വി​​​ധ ഹ​​​ർ​​​ജി​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​ന്പ​​​തം​​​ഗ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ ബെ​​​ഞ്ച് രൂ​​​പ വത്ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സാ​​​ധ്യ​​​ത പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്.

ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ പു​​​റ​​​മെ ദാ​​​വൂ​​​ദി ബോ​​​റ മു​​​സ്‌​​​ലിം സ​​​മു​​​ദാ​​​യ​​​ത്തി​​​ലെ സ്ത്രീ​​​ക​​​ളു​​​ടെ ചേ​​​ലാ​​​ക​​​ർ​​​മം ആ​​​ചാ​​​ര​​​ത്തെ​​​യും മോ​​​സ്കു​​​ക​​​ളി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തി​​​നെ​​​യും ചോ​​​ദ്യം ചെ​​​യ്യു​​​ന്ന ഹ​​​ർ​​​ജി​​​ക​​​ൾ, സ​​​മു​​​ദാ​​​യ​​​ത്തി​​​നു​​​പു​​​റ​​​ത്ത് വി​​​വാ​​​ഹം ചെ​​​യ്യു​​​ന്ന പാ​​​ഴ്സി സ്ത്രീ​​​ക​​​ൾ​​​ക്ക് ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തി​​​നെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന ഹ​​​ർ​​​ജി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യും സു​​​പ്രീം​​​കോ​​​ട​​​തി മു​​​ന്പാ​​​കെ​​​യു​​​ണ്ട്.

ഈ ​​​വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ല്ലാം ഒ​​​ന്പ​​​തം​​​ഗ ബെ​​​ഞ്ചി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കാ​​​യി വി​​​ടു​​​ന്ന​​​താ​​​ണ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ക. ദേ​​​ശീ​​​യ ദി​​​ന​​​പ​​​ത്ര​​​ത്തി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.എ​​​ന്നാ​​​ൽ എ​​​പ്പോ​​​ൾ​​​മു​​​ത​​​ൽ വി​​​ഷ​​​യ​​​ത്തി​​​ൽ വാ​​​ദം കേ​​​ൾ​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് വ്യ​​​ക്ത​​​ത വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല.

ക​​​ഴി​​​യു​​​ന്ന​​​ത്ര ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ബെ​​​ഞ്ചു​​​ക​​​ൾ സ്ഥാ​​​പി​​​ച്ച് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന തീ​​​ർ​​​പ്പു​​​ക​​​ൽ​​​പ്പി​​​ക്കാ​​​ത്ത ഹ​​​ർ​​​ജി​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ത​​​ന്‍റെ മു​​​ൻ​​​ഗ​​​ണ​​​ന​​​യെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തോ​​​ടൊ​​​പ്പം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി​​​ക​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ അ​​​ത്യാ​​​ഹി​​​ത​​​വി​​​ഭാ​​​ഗം പോ​​​ലെ പ്ര​​​വ​​​ർ​​​ത്തി​​​ക്കും. വ്യ​​​ക്തി​​​ഗ​​​ത അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ​​​യും സം​​​ര​​​ക്ഷ​​​ണം തേ​​​ടാ​​​ൻ ഏ​​​തൊ​​​രു പൗ​​​ര​​​നും എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ വാ​​​തി​​​ൽ മു​​​ട്ടാ​​​മെ​​​ന്നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ഉ​​​റ​​​പ്പ് ന​​​ൽ​​​കി.

കേ​​​സു​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ൽ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കോ​​​ട​​​തി​​​യി​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്കു വാ​​​ദ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തി​​​ന് സു​​​പ്രീം​​​കോ​​​ട​​​തി സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നു. അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ വാ​​​ദ​​​ങ്ങ​​​ൾ നീ​​​ണ്ടു​​​പോ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കേ​​​സി​​​ൽ തീ​​​ർ​​​പ്പു ക​​​ൽ​​​പ്പി​​​ക്കാ​​​ൻ കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​ന്നു​​​വെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു ന​​​ട​​​പ​​​ടി​​​യി​​​ലേ​​​ക്ക് സു​​​പ്രീം​​​കോ​​​ട​​​തി ക​​​ട​​​ന്ന​​​ത്.

Latest News

Corehub Up